Close

    ബഹുമാനപ്പെട്ട ഡോ. ജസ്റ്റിസ് ധനഞ്ജയ വൈ. ചന്ദ്രചൂഡ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ

    2020082939-ouochc3vg48n67zh41untu8p6n80fjw176qvd94ykw
    • ഔദ്യോഗിക സ്ഥാനം: പേട്രൺ - ഇൻ - ചീഫ് ആൻഡ് ചെയർപേഴ്സൺ

    ന്യൂഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി. എ ( ഓണേഴ്സ്) ബിരുദം, ഡൽഹി യൂണിവേഴ്സിറ്റി ക്യാമ്പസ് ലോ സെൻ്ററിൽ നിന്ന് എൽ.എൽ.ബി ബിരുദം, ഹാർവാർഡ് ലോ സ്കൂൾ യു.എസ്.എ യിൽനിന്ന് എൽ.എൽ.എം, എസ്. ജെ.ഡി എന്നിവ കരസ്ഥമാക്കി. മഹാരാഷ്ട്ര ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. പ്രധാനമായും ബോംബെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ആയിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്.1998 – ൽ സീനിയർ അഭിഭാഷകനും അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയും ആയി നിയമിതനായി. മുംബൈ സർവകലാശാലയിൽ കംപാരറ്റീവ് കോൺസ്റ്റിട്യൂഷണൽ ലോയിൽ വിസിറ്റിംഗ് പ്രൊഫസർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഒക്‌ലഹോമ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ , യു. എസ്. എ യിൽ വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി, ഹാർവാർഡ് ലോ സ്കൂൾ, യേൽ ലോ സ്കൂൾ , സൗത്ത് ആഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വിറ്റ്വാട്ടർസ്രാൻഡ് എന്നിവിടങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അനുബന്ധ സംഘടനകൾ ആയ യുണൈറ്റഡ് നേഷൻസ് ഹൈകമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ്, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ, യുണൈറ്റഡ് നേഷൻസ് എൻവിയോൺമെൻ്റൽ പ്രോഗ്രാം, ലോകബാങ്ക് ,ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് എന്നിവ സംഘടിപ്പിച്ചിട്ടുള്ള വിവിധ സമ്മേളനങ്ങളിൽ പ്രഭാഷകനായിരുന്നു. 2000 മാർച്ച് 29ന് ബോംബെ ഹൈക്കോടതി ബെഞ്ചിൽ ജഡ്ജി ആയി നിയമിതനായി. മഹാരാഷ്ട്ര ജുഡീഷ്യൽ അക്കാദമി ഡയറക്ടർ ആയിരുന്നു . 2013 ഒക്ടോബർ 31 ന് അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2016 മെയ് 13ന് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി. 2022 നവംബർ 9ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.