Close

    എൻ . എസ്. ടി . ഇ. പി

    പരമ്പരാഗത രീതികളിലൂടെ സമൻസുകളും പ്രോസസ്സുകളും നടപ്പിലാക്കുന്നത് പലപ്പോഴും കേസുകൾ തീർപ്പാക്കുന്നതിന്, ഒഴിവാക്കാനാകാത്ത വിധം കാലതാമസം ഉണ്ടാകുന്നതിന് കാരണമാകുന്നു. ഒരു വെബ് ആപ്ലിക്കേഷനും, പ്രോസസ്സ് കാര്യക്ഷമമാക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു പൂരക മൊബൈൽ അപ്ലിക്കേഷനും അടങ്ങുന്ന ഒരു കേന്ദ്രീകൃത പ്രോസസ്സ് സർവീസ് ട്രാക്കിംഗ് ആപ്ലിക്കേഷനാണ് NSTEP. ആമീൻമാർക്കും നടപടി ശിപായി മാർക്കും ൽകിയിട്ടുള്ള NSTEP മൊബൈൽ അപ്ലിക്കേഷൻ, നോട്ടീസുകളുടെയും സമൻസിന്റെയും സേവനം സുതാര്യമായി, തത്സമയം ട്രാക്കുചെയ്യുന്നത് സാധ്യമാക്കുന്നു. CIS സോഫ്റ്റ്‌വെയർ വഴി ബന്ധപ്പെട്ട കോടതികൾ പ്രോസസ്സ് സ്വീകരിച്ചു കഴിഞ്ഞാൽ, അത് ഇലക്ട്രോണിക് ഫോർമാറ്റിൽ NSTEP വെബ് ആപ്ലിക്കേഷനിൽ ലഭ്യമാകും. ബന്ധപ്പെട്ട കോടതികൾക്ക് അവരവരുടെ അധികാരപരിധിയിൽ സേവനം ലഭ്യമാക്കണമെങ്കിൽ, പ്രസിദ്ധീകരിക്കപ്പെട്ട പ്രോസസ്സുകൾ ആമീൻമാർക്ക് അനുവദിക്കുന്നത് എൻ‌. NSTEP വെബ് ആപ്ലിക്കേഷൻ സാധ്യമാക്കുന്നു. പ്രസിദ്ധീകരിച്ച പ്രോസസ്സുകൾ അതത് കോടതി സ്ഥാപനങ്ങൾക്ക് ജില്ലകൾക്കകത്തോ സംസ്‌ഥാനങ്ങൾക്കകത്തോ ലഭ്യമാക്കുന്നതിനും ഇത് സഹായിക്കുന്നു.

    NSTEP മൊബൈൽ‌ അപ്ലിക്കേഷനിൽ‌ ആമീന്‍മാര്‍ക്ക് അലോക്കേറ്റഡ് നോട്ടീസുകൾ (പ്രോസസ്സുകൾ) കാണുവാൻ കഴിയും. ആമീന്‍മാര്‍ക്ക് കോടതിയുടെ സേവന മൊഡ്യൂളുകളുമായി സംയോജിപ്പിച്ചിരിക്കുന്ന ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ നൽകുന്നു. സേവനം ലഭ്യമല്ലാത്തയിടത്തുള്ള GPS-ന്റെ സ്ഥാനം, സമന്‍സ് കൈപ്പറ്റുന്ന വ്യക്തിയുടെയോ പരിസരത്തിന്റെയോ ഫോട്ടോ സമന്‍സ് കൈപ്പറ്റുന്ന വ്യക്തി ലഭ്യമല്ലാത്തയിടത്ത്], സ്വീകർത്താവിന്റെ ഒപ്പ്, സമന്‍സ് നടത്തുവാന്‍ കഴിയാത്തതിന്റെ കാരണങ്ങൾ എന്നിവ അവിടെ വച്ച് തന്നെ റെക്കോർഡ് ചെയ്യുവാൻ ആമീന്‍മാര്‍ക്ക് കഴിയും. രേഖപ്പെടുത്തിയ ഡാറ്റ തൽക്ഷണം കേന്ദ്ര NSTEP അപ്ലിക്കേഷനിലേക്കു വിനിമയം ചെയ്യുന്നു. NSTEP യിൽ നിന്ന് വെബ് ആപ്ലിക്കേഷൻ, വിവരങ്ങൾ CIS ലേക്ക് അയയ്ക്കുകയും സേവനങ്ങളുടെ നില അറിയാൻ കോടതികളെ പ്രാപ്തമാക്കുകയും ചെയ്യുന്നു. അങ്ങനെ NSTEP ഇനി പറയുന്ന സുപ്രധാന ലക്ഷ്യങ്ങൾ നിറവേറ്റുന്നു:

    • ഇലക്ട്രോണിക് രൂപത്തിൽ നോട്ടീസ് /സമൻസ് നടപ്പിലാക്കുന്നത് സാധ്യമാക്കുന്നു.
    • വിദൂര സ്ഥലങ്ങളിൽ നിന്നുള്ള തത്സമയ അപ്‌ഡേറ്റുകൾ പോസ്റ്റുചെയ്യുന്നതും റെക്കോർഡു ചെയ്യുന്നതും പ്രോസസ്സ് നടപ്പിലാക്കുന്നതിലുള്ള അതിരുകടന്ന കാലതാമസം കുറയ്‌ക്കുന്നു.
    • ജില്ലകൾക്കകത്തോ സംസ്‌ഥാനങ്ങൾക്കകത്തോ ഉള്ള പ്രോസസ്സ് ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാക്കുന്നതിലൂടെ, പോസ്റ്റ് വഴി അയക്കുമ്പോൾ ഉള്ള സമയനഷ്ടം ഗണ്യമായി കുറയ്ക്കുന്നു.
    • പ്രോസസ്സ് / സമൻസ് നടത്തുന്നത് സംബന്ധിച്ച് എല്ലാ തത്പരകക്ഷികൾക്കും സുതാര്യമായ ട്രാക്കിംഗ് .
    • ഭുവൻ മാപ്‌സുമായുള്ള (ഐഎസ്‌ആർഒ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ജിയോ-പ്ലാറ്റ്ഫോം) ജിപിഎസ് കണക്റ്റിവിറ്റി.