Close

    ശ്രീ. എസ്. ബി . സിംഗ്

    • ഔദ്യോഗിക സ്ഥാനം: ഡെപ്യൂട്ടി ഡയറക്ടർ ജനറൽ

    ബി ഐ ടി എസ്, പിലാനിയിലെ പൂർവ വിദ്യാർഥിയും, സർക്കാർ മേഖലയിൽ ഐ.ടി ചേഞ്ച് ലീഡറായി 34വർഷം നീണ്ട പ്രവർത്തിപരിചയവുമുള്ള ഇദ്ദേഹം ജാർഖണ്ഡിലും ബീഹാറിലും യു. പി യിലും ഐ. സി. ടി ഗവണ്മെന്റ് സെറ്റപ്പ് / ഇൻഫ്രയെ മുൻപോട്ടു നയിച്ചു. രാജ്യത്താകമാനമുള്ള ഐ. സി. ടി കുടക്കീഴിൽ നാഷണൽ സ്കോളർഷിപ് പോർട്ടൽ, കസ്റ്റം പ്രോജക്ടിന്റെ രാജ്യത്താകമായിട്ടുള്ള ഐ.സി. ടി സൊല്യൂഷൻ, രാജ്യത്തെ ഇ-കോർട്ട്സ് എം. എം. പി യുടെ സാക്ഷാത്കരണം, ജുഡീഷ്യറിയുടെ ഐ. സി. ടി കുടക്കീഴിൽ വിവിധ സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളുടെയും ട്രിബ്യൂണലുകളുടെയും ഏകീകരണം എന്നിവ അദ്ദേഹം തന്റെ സുദീർഘമായ ഔദ്യോഗിക ജീവിതത്തിലുടനീളം വിഭാവനം ചെയ്യുകയും, ആശയവൽക്കരിക്കുകയും, സാക്ഷാത്കരിക്കുകയും ചെയ്തു. ദേശീയ നിലവാരത്തിലുള്ള ഉയർന്ന ഐ. ടി സ്‌ഥാപനങ്ങളിൽ ഇദ്ദേഹത്തിന്റെ ശ്രേഷ്ഠ സംഭാവനങ്ങൾ സോത്സാഹം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

    പ്രധാനമന്ത്രിയുടെ എക്സലൻസ് ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ അവാർഡ് 2006 – 07 കൂടാതെ ഡി ഒ പി ടി യുടെ ഇ-ഗവേർണൻസ് അവാർഡ്, തുടങ്ങി അതുപോലെ ഭാരത സർക്കാരിന്റെയും, നാസ്‌കോം എന്നിങ്ങനെ മറ്റനേകം ഉയർന്ന അവാർഡുകളും അംഗീകാരങ്ങളും എൽ. എം. എ യുടെ ട്രാൻസ്ഫോർമേഷൻ ലീഡർഷിപ്പ് സമ്മാൻ എന്നിവയും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. മാത്രമല്ല, നിരാലംബരും അവഗണിക്കപ്പെട്ടവരുമായവരുടെ വീട്ടുമുറ്റത്തേയ്ക്കു ഐ. സി. ടി അധിഷ്ഠിത പൊതുസേവനങ്ങളെ എത്തിക്കുവാനായി ഇദ്ദേഹം തന്റെ ജീവിതയാത്ര ഉഴിഞ്ഞുവച്ച. മാത്രമല്ല ഐ. സി. ടി യിലുള്ള തന്റെ ശ്രദ്ധേയമായ സംഭാവനകളിലൂടെ രാജ്യത്തെ ‘ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമി’ന് രൂപം നൽകുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുകയും ചെയ്തു.

    നിലവിലെ പദവിയും സ്ഥലവും

    ഭാരത സർക്കാരിന്റെ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ, നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററിൽ ഡെപ്യൂട്ടി ജനറലായി ന്യൂ ഡൽഹിയിൽ നിയമിതനാണ്‌ ഇപ്പോൾ ഇദ്ദേഹം .