ഇ-പ്രിസൺ
ജയിൽ, തടവുകാരുടെ മാനേജുമെന്റ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഇ-പ്രിസൺസ് ആപ്ലിക്കേഷൻ സ്യൂട്ട് സമന്വയിപ്പിക്കുന്നു. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ഉൾപ്പെട്ട കോടതികൾക്കും ജയിൽ ഉദ്യോഗസ്ഥർക്കും മറ്റ് സ്ഥാപനങ്ങൾക്കും യഥാസമയ അന്തരീക്ഷത്തിൽ ജയിലുകളിൽ കഴിയുന്ന തടവുകാരെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഇത് നൽകുന്നു. ഇത് തടവുകാരുടെ സന്ദര്‍ശന അപേക്ഷകളും അവരുടെ പരാതികളുടെ പരിഹാരവും ഓണ്‍ലൈന്‍ ആയി നിര്‍വ്വഹണം സാദ്ധ്യമാക്കുന്നു.
ഈ അപ്ലിക്കേഷൻ സ്യൂട്ടിൽ മൂന്ന് പ്രധാന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു:
1. ഇ-പ്രിസൺസ് എംഐഎസ്: ജയിലുകളിൽ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം.
2. എൻപിഐപി: രാജ്യത്തെ വിവിധ ജയിലുകളുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്ന ഒരു പൗരകേന്ദ്രീകൃത പോർട്ടലാണ് ദേശീയ ജയിൽ വിവര പോർട്ടൽ.
3. കാരാ ബസാർ: രാജ്യത്തെ വിവിധ ജയിലുകളിൽ അന്തേവാസികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള പോർട്ടൽ.