Close

    ഇ-കോർട്ട് സേവനങ്ങൾക്കുള്ള മൊബൈൽ ആപ്പ്

    ECourts APP

    കോടതികളിലെ വിവരസാങ്കേതിക ലഭ്യതക്കുള്ള വിപ്ലവകരമായ ആപ്പ്ലിക്കേഷൻ എന്ന നിലയിൽ ഇ-കോർട്ട് സേവനങ്ങൾക്കുള്ള മൊബൈൽ ആപ്പിനു ഡിജിറ്റൽ ഇൻഡ്യ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇ കോർട്സ് മൊബൈൽ അപ്ലിക്കേഷൻ ഗൂഗിൾ പ്ലെയ്സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. കേസുകളുടെ സ്ഥിതി , കേസിന്റെ പട്ടിക, കോടതി ഉത്തരവുകൾ മുതലായവ ഈ മൊബൈൽ അപ്ലിക്കേഷൻ വഴി കാണാവുന്നതാണ്. ഈ സേവനങ്ങൾ 24 X 7 സമയവും ലഭ്യമാണ്. ഇത് ജഡ്ജിമാർക്കും, അഭിഭാഷകർ, കക്ഷികൾ , പോലീസ്, മറ്റ് സർക്കാർ ഏജൻസികൾ തുടങ്ങിയ മറ്റുള്ളവർക്കും ഇത് ഒരു പ്രയോജനകരമായ ആപ്ലിക്കേഷനാണ്. സി. എൻ. ആർ ജില്ലയിലെയോ താലൂക്കിലെയോ കോടതിയിലോ ഫയൽ ചെയ്യുന്ന ഓരോ കേസിനും നല്കപ്പെട്ടിട്ടുള്ള ഒരു നിശ്ചിത നമ്പർ ) കക്ഷികളുടെ പേര് , അഭിഭാഷകരുടെ പേര്, പ്രഥമ വിവര റിപ്പോർട്ട് നമ്പർ , കേസ് തരം അല്ലെങ്കിൽ പ്രസക്തമായ നിയമം എന്നിങ്ങനെ വിവിധ ഘടകങ്ങൾ വഴി കോടതി സംവിധാനത്തിൽ പരിഗണനയിൽ ഇരിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട വസ്തുതകൾ തിരഞ്ഞു കണ്ടെത്തുവാന്‍ ഈ ആപ്ലിക്കേഷൻ സഹായിക്കുന്നു.
    ജില്ലാ, താലൂക്ക്, കോടതികളെ സംബന്ധിച്ച് നാഷണൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡിൽ (എൻ. ജെ. ഡി.ജി ) ലഭ്യമായ വസ്തുതകൾ ഇപ്പോൾ ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാണ്. 46,50,000 (4.65 ദശലക്ഷം) ത്തിൽ എത്തിയ ഡൗൺലോഡുകളുടെ എണ്ണം, ഈ ആപ്ലിക്കേഷന്റെ ജനപ്രീതിയും ഉപയോഗവും വ്യക്തമാക്കുന്നു. ഈ ആപ്പ് ഇപ്പോൾ QR കോഡ് സംവിധാനം ഉൾപ്പെടുത്തി നവീകരിച്ചിരിക്കുന്നു. QR കോഡ് സ്കാൻ ചെയ്യുന്നതുവഴി ഉപഭോക്താവിന് ലളിതമായി മൊബൈൽ ഫോണിൽ കേസിന്റെ വിശദാംശങ്ങൾ ലഭിക്കും. ഇ-കോർട്ട് വെബ്‌സൈറ്റിൽ നിന്നും ഇ-കോർട്ട് മൊബൈൽ അപ്ലിക്കേഷൻ വഴിയും QR കോഡ് ലഭിക്കുന്നതാണ്. ആദ്യ വിചാരണ മുതൽ നിലവിലെ സ്ഥിതി വരെയുള്ള ഒരു കേസിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും കേസിൽ പുറപ്പെടുവിക്കപ്പെട്ട എല്ലാ ഉത്തരവുകളും കാണാൻ സഹായിക്കുന്ന കേസിന്റെ നാൾവഴി (“History of the case”) എന്ന feature കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. വിധിന്യായങ്ങളും ഉത്തരവുകളും കാണുവാൻ സഹായിക്കുന്ന ലിങ്കുകൾ ആപ്പിൽ തന്നെ ലഭ്യമാക്കിയിരിക്കുന്നു. തീയതി കേസ് ലിസ്റ്റ്( Date Case list) എന്ന feature അഭിഭാഷകർക്ക് കേസ് പട്ടിക ഉണ്ടാക്കുന്നത് സാധ്യമാക്കുന്നു.

    ഇ-കോർട്ട്സ് സേവനങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ മാന്യുൽ ലഭിക്കാൻ, ഇംഗ്ലീഷ്
    1 ഹിന്ദി
    2 കന്നട
    3 മറാത്തി
    4 മലയാളം
    5 നേപ്പാളി
    6 ഒഡിയ
    7 പഞ്ചാബി
    8 തമിഴ്
    9 തെലുങ്ക്
    10 ഗുജറാത്തി
    11 ക്ലിക്ക് ചെയ്യുക