വെർച്ച്വൽ കോടതികൾ
ബന്ധപ്പെട്ട കക്ഷികൾക്കും അഭിഭാഷകർക്കും കോടതിയിൽ ഭൗതികമായി ഹാജരാകാതെ തന്നെ കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ കേസുകൾ തീർപ്പാക്കുന്നതിനു ഉതകുന്ന ആശയമാണ് വെർച്ച്വൽ കോടതികൾ. കോടതികൾക്ക് ലഭ്യമായ വിഭവശേഷിയുടെ ഫലപ്രദമായ ഉപയോഗത്തിനും ലഘുവായ തർക്കങ്ങൾ തീർക്കുന്നതിനു ഫലപ്രദമായ മാർഗ്ഗം എന്ന നിലയിലും ആണ് ഈ ആശയം സാക്ഷാത്കരിച്ചിരിക്കുന്നത്.
24 x 7 സമയവും പ്രവർത്തിക്കുന്ന സംസ്ഥാനമൊട്ടാകെ അധികാര പരിധിയുള്ള വെർച്ച്വൽ കോടതി ഒരൊറ്റ ജഡ്ജിക്ക് വെർച്ച്വൽ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ നിയന്ത്രിക്കാന്‍ കഴിയും.
തർക്കത്തിന്റെ ഫലപ്രദമായ പരിഗണനക്കും പരിഹാരത്തിനുമായി ബന്ധപ്പെട്ട കക്ഷികളോ അഭിഭാഷകരോ ജഡ്ജിയോ പോലും കോടതിയിൽ ഭൗതികമായി ഹാജരാകേണ്ടതില്ല.
ബന്ധപ്പെട്ടവർ തമ്മിലുള്ള ആശയ വിനിമയം പൂർണ്ണമായും ഇലക്ട്രോണിക് രൂപത്തില്‍ സാധ്യമാവുന്നതും ശിക്ഷാവിധിയും തുടർന്നു കോടതി വിധിച്ച പിഴയോ നഷ്ടപരിഹാരമോ, അത് ഏതായാലും അത് ഓൺലൈനായിത്തന്നെ അടക്കാവുന്നതുമാണ്.
ഇലക്ട്രോണിക് രൂപത്തിൽ സമൻസ് എതിർകക്ഷിക്ക് ലഭ്യമാക്കുകയും, അങ്ങനെയുള്ളവരിൽ കുറ്റം സമ്മതിച്ച് കേസ് തീർക്കാനോ, അന്യായ സംഗതി സമ്മതിച്ച് കേസ് തീർപ്പാക്കാനോ ഉദ്ദേശം ഉള്ളവർക്ക് അത്തരം കേസുകൾ അതിവേഗം തീർപ്പാക്കുന്നതിനും വെർച്ച്വൽ കോടതി ഉപയോഗിക്കാവുന്നതാണ്. അത്തരം കേസുകൾ പിഴയടച്ച് തീർപ്പാക്കവുന്നതാണ്.
വെർച്ച്വൽ കോടതികൾക്ക് ഫലപ്രദമായി തീർക്കാൻ കഴിയുന്ന കേസുകളുടെ തരം തിരിച്ചറിയുന്നതിലൂടെ മാത്രമേ ഇവ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയൂ എന്നതിനാൽ താഴെ പറയുന്ന തരം കേസുകളെ ആണ് പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി വെർച്ച്വൽ കോടതികൾക്ക് ഫലപ്രദമായി തീർപ്പാക്കാൻ കഴിയുന്ന തരത്തിൽ ഉള്ള കേസുകളായി നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്.
• 1. മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ട്രാഫിക്ക് കേസുകൾ
• 2. സെക്ഷൻ 206 പ്രകാരം സമൻസ് പുറപ്പെടുവിക്കാൻ കഴിയുന്ന പെറ്റി കുറ്റകൃത്യങ്ങള്‍
സന്ദർശിക്കുക: http://vcourts.gov.in