Close

    ദർശനം/ലക്ഷ്യങ്ങൾ

    കാതലായ തത്ത്വങ്ങൾ

    സാങ്കേതിക വിദ്യ – ശാക്തീകരണത്തിനും പ്രാപ്തമാക്കാനും.

    • പരമ്പരാഗത പ്രക്രിയകളെയും രീതികളെയും യന്ത്രവത്കരിക്കുവാൻ മാത്രമല്ലാതെ മാറ്റത്തിന്റെ ഉപാധിയാകുവാൻ സാങ്കേതികവിദ്യയ്ക്ക് കഴിയണം; എല്ലാ പൗരന്മാരെയും “ശാക്തീകരിക്കുകയും”, “പ്രാപ്തരാക്കുകയും” ചെയ്യുന്ന ഒരു ശക്തിയാകുവാൻ കഴിയണം.

    ഏല്ലാവർക്കും നീതി ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുവാൻ കഴിയുക.

    • ഡിജിറ്റൽ വേർതിരിവ് അല്ലെങ്കിൽ മറ്റ്‌ ഏതെങ്കിലും സാമൂഹിക സാമ്പത്തിക വെല്ലുവിളികളുടെ തടസ്സം ഇല്ലാതെ ഏതൊരു വ്യക്തിക്കും ഒരു നീതിന്യായ സ്ഥാപനത്തെ സമീപിക്കുവാനുള്ള മാർഗങ്ങൾ ലഭ്യമാകണം.

    കാര്യക്ഷമതയുള്ളതും പ്രതികരണാത്മകവുമായ ഒരു നീതിന്യായസംവിധാനത്തെ സൃഷ്ടിക്കുക .

    • വേഗത്തിൽ നീതി ലഭ്യമാക്കാൻ നീതിന്യായ സംവിധാനത്തെ പ്രാപ്തമാക്കാൻ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തുക, മാത്രമല്ല, നീതിന്യായ സംവിധാനത്തിന്റെ കഴിവും കാര്യക്ഷമതയും നിരീക്ഷിക്കുവാനും അടയാളപ്പെടുത്തുവാനും ഉള്ള ഒരു “കാര്യക്ഷമതാ-അളവുപദ്ധതി” ആവിഷ്കരിക്കുക.

    ലക്ഷ്യങ്ങൾ

    ഈ പറയുന്ന ലക്ഷ്യങ്ങളാണ് ഇ-കമ്മിറ്റിയെ മുന്നോട്ടു നയിക്കുന്നത്

    • രാജ്യത്തുടനീളമുള്ള കോടതികളെ പരസ്പരം ബന്ധിപ്പിക്കൽ.
    • ഇന്ത്യൻ നീതിന്യായ സംവിധാനത്തിന് ഐ. സി. ടി പ്രാപ്തി നൽകുക.
    • എണ്ണം കൊണ്ടും, ഗുണം കൊണ്ടും കോടതികളുടെ നീതിന്യായപരമായ ഉത്പാദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുക
    • നീതിന്യായനിർവഹണ സംവിധാനത്തെ പ്രാപ്യവും, ചിലവുകുറഞ്ഞതും, സുതാര്യവും ഉത്തരവാദിത്വപൂർണ്ണവുമാക്കുക.

    രണ്ടാംഘട്ട ലക്ഷ്യങ്ങൾ

    • വ്യവഹാരികൾക്കു കേസിനെപറ്റിയുള്ള വിവരങ്ങൾ വിവിധ സേവന വിതരണ മാർഗങ്ങളായ കിയോസ്കുകൾ, വെബ്പോർട്ടലുകൾ, മൊബൈൽ ആപ്പുകൾ, ഇ മെയിലുകൾ, പുൾ എസ് എം എസുകൾ (PULL SMS), പുഷ് എസ് എം എസുകൾ (PUSH SMS), വഴി എളുപ്പത്തിൽ ലഭ്യമാക്കൽ.
    • അഭിഭാഷകർക്കായി കേസുകൾ ആസൂത്രണം ചെയ്യുകയും സമയക്രമീകരണം നടത്തുകയും ചെയ്യുക.
    • കേസ് ലോഡ് മാനേജ്മെൻറ്നൊപ്പം ന്യായാധിപർക്കായി കേസ് മാനേജ്മെൻറ് നടപ്പാക്കുക.
    • പ്രിൻസിപ്പൽ ജഡ്‌ജിമാർക്കും മറ്റു ജില്ലാ ജഡ്ജിമാർക്കും ഹൈക്കോടതി ജഡ്‌ജിമാർക്കും മേൽനോട്ടം നടത്തുവാനും നിരീക്ഷിക്കുവാനും ഉള്ള സൗകര്യങ്ങൾ.
    • ഓരോ താലൂക്കിലും ജില്ലയിലുള്ള ഉള്ള കേസുകളിൽ ഹൈക്കോടതി, നീതിന്യായ വകുപ്പ്, ഗവേഷകർ, വിദ്യാഭ്യാസ വിചക്ഷണ എന്നിവർ ജില്ലാ തലത്തിൽ നടത്തുന്ന മേൽനോട്ടവും നിരീക്ഷണവും
    • നീതിന്യായനിർവഹണ സംവിധാനത്തിന്റെ വ്യവസ്ഥയ്ക്ക് അനുസൃതമായി മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യൽ