നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ്
ഇ-കോർട്ട് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഒരു പ്രധാന പദ്ധതിയായ എൻജെഡിജി(NJDG), ഇന്ത്യാ ഗവൺമെന്റിന്റെ ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ ഉദ്യമത്തിൽ ഒരു സുപ്രധാന സംരംഭമായി അംഗീകരിക്കപ്പെട്ടു. രാജ്യത്തെ എല്ലാ ജില്ലാ, താലൂക്ക് കോടതികളിലെയും പരിഗണനയിൽ ഇരിക്കുന്നതും തീർപ്പായതുമായ കേസുകളുമായി ബന്ധപ്പെട്ട ഡാറ്റയുടെ ദേശീയ സംഗ്രഹമാണ് ഈ പോർട്ടൽ. കാര്യക്ഷമമായ കേസ് മാനേജ്മെന്റും കേസുകളുടെ നിരീക്ഷണവും പ്രാപ്തമാക്കുന്ന ഇലാസ്റ്റിക് സെർച്ച് ടെക്നോളജി എന്ന ആശയത്തെ അധിഷ്ഠിതമാക്കിയാണ് ഈ പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.
പോർട്ടലിൽ അപ്ലോഡുചെയ്തതും സംയോജിപ്പിച്ചതുമായ വിവരങ്ങൾ(താഴെ പറയുന്ന രീതിയിൽ) ഉപയോഗിക്കുവാനും വിശകലനം ചെയ്യുവാനും കഴിയും: –
1. വിഭാഗം തിരിച്ച്
2. വർഷം തിരിച്ച്
3. സംസ്ഥാനാടിസ്ഥാനത്തിൽ
4. സ്ഥാപനങ്ങളിലുടനീളം കേസുകളുടെ പ്രതിമാസ തീർപ്പാക്കൽ വച്ച്
5. ഒരു വ്യവഹാരത്തിന്റെ യഥാർത്ഥ /അപ്പലേറ്റ് / നിർവ്വഹണ ഘട്ടങ്ങള് വച്ച്
6. കാലതാമസത്തിനുള്ള കാരണങ്ങൾ
രാജ്യത്തുടനീളമുള്ള എല്ലാ കോടതികളിലെയും തുടങ്ങിയതും, തീർപ്പായതും പരിഗണനയിൽ ഇരിക്കുന്നതുമായ കേസുകളുടെ ഏകീകൃത കണക്കുകൾ എൻജെഡിജി (NJDG) നൽകുന്നു. ഈ സ്ഥിതിവിവരക്കണക്കുകൾ എല്ലാ ദിവസവും ബന്ധപ്പെട്ട കോടതികൾ അപ്ഡേറ്റുചെയ്യുന്നു. ഫയൽ ചെയ്ത കേസുകളുടെ എണ്ണവും പരിഗണനയിൽ ഇരിക്കുന്ന കേസുകളുടെ എണ്ണവും വെബ്സൈറ്റ് കാണിക്കുന്നു. വെബ്സൈറ്റ് സന്ദർശകന് ഒരു പ്രത്യേക കേസിന്റെ വരെ വിവരങ്ങൾ കണ്ടെത്തുവാൻ കഴിയും. സിവിൽ, ക്രിമിനൽ അധികാരപരിധികൾക്കിടയിൽ വിഭജിച്ചിരിക്കുന്ന പരിഗണനയിൽ ഇരിക്കുന്ന കേസുകൾ കാലാവധി അനുസരിച്ച് പത്ത് വർഷം പഴക്കമുള്ള കേസുകൾ, 5ഉം 10ഉം വർഷങ്ങൾക്കിടയ്ക്ക് പഴക്കമുള്ള കേസുകൾ എല്ലാം വേർതിരിക്കാം. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ പരിഗണനയിൽ ഇരിക്കുന്ന കേസുകളുടെ വിവരങ്ങൾ ഇത്തരത്തിൽ പൊതുവായി ലഭ്യമാക്കിയിരിക്കുന്നു.
• നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് (ഹൈക്കോടതികൾ)
• നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് (ജില്ലാ, താലൂക്ക് കോടതികൾ)