ശ്രീമതി ആർ. അരുൾമൊഴി സെൽവി
നിലവിൽ 28.05.2020 മുതൽ സുപ്രീകോടതി ഇ-കമ്മിറ്റി മെമ്പറായി (ഹ്യൂമൻ റിസോഴ്സ്സ് ) ഡെപ്യൂട്ടേഷനിൽ സേവനം അനുഷ്ഠിക്കുന്നു.
• തമിഴ്നാട് ജുഡീഷ്യൽ സർവീസിൽ 2003 ബാച്ചിലെ ജുഡീഷ്യൽ ഓഫീസർ .
• ജില്ലാ ജുഡീഷ്യറിയിൽ 17 വർഷത്തെ ജുഡീഷ്യൽ സേവനം.
• ഇ-കമ്മിറ്റിയിൽ ചേരുന്നതിനു മുൻപ് പല ജില്ലകളിൽ ജോലി ചെയ്യുകയും തമിഴ്നാട് സ്റ്റേറ്റ് ജുഡീഷ്യൽ അക്കാഡമിയിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ ആയി ജോലി ചെയ്യുകയും ചെയ്തു.
• ഉബുണ്ടുവിന്റെയും സി. ഐ. എസ് ന്റെയും മാസ്റ്റർ ട്രെയിനർ .
• സൈബർ ക്രൈംസ് മാസ്റ്റർ ട്രെയിനർ ഹൈദ്രാബാദ് നാഷണൽ പോലീസ് അക്കാഡമിയിൽ പരിശീലനം ലഭിച്ചു.
• ഉബുണ്ടുവിലും സി. ഐ. എസിലും ജുഡീഷ്യൽ ഓഫീസർമാർക്കും സ്റ്റാഫിനുമായി നിരവധി പരിശീലന പരിപാടികൾ നടത്തി.
• തമിഴ്നാട്ടിലെ ജുഡീഷ്യൽ ഓഫീസര്‍മാര്‍ക്കായി തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും സൈബർ കുറ്റകൃത്യങ്ങളെപ്പറ്റി പരിശീലന പരിപാടികൾ നടത്തി.
• എഴുതിയ സഹായഗ്രന്ഥങ്ങൾ
1. ഈസി ഗൈഡ് ഫോർ സി. ഐ. എസ്
2. കേസ് ഇൻഫർമേഷൻ സിസ്റ്റം 2 .0
3.കേസ് ഇൻഫർമേഷൻ സിസ്റ്റം 3 .൦
4. ‘വിദ്യോ ‘ യിലൂടെയുള്ള വീഡിയോ കോൺഫറൻസിങ്
5. ‘ജസ്റ്റിസ് ‘ മൊബൈൽ ആപ്പിലൂടെയുള്ള കേസ് കൈകാര്യം ചെയ്യൽ
6.ഇന്ത്യയിലുള്ള ജില്ലാ കോടതികളിലും ഹൈക്കോടതികളിലും ഇ- ഫയലിംഗിനായുള്ള പടിപടിയായുള്ള മാർഗനിർദേശം.