അതുൽ മധുകർ കുരേഹകാർ
നാഗ്പൂരിൽ നിന്നും ബി .എസ് . സി സയൻസ് ബിരുദം. നാഗ്പ്പൂർ ബാബസാഹേബ് അംബേദ്‌കർ കോളേജ് ഓഫ് ലോ യിൽ നിന്നും എൽ. എൽ. ബി പൂർത്തിയാക്കി. ഉബുണ്ടുവിന്റെയും സി. ഐ. എസ്. ഇന്റെയും അംഗീകൃത മാസ്റ്റർ ട്രെയിനർ. ബോംബൈ ഹൈക്കോടതിയുടെ നാഗ്പ്പൂർ ബെഞ്ചിലും, നാഗ്പ്പൂർ ജില്ലാകോടതിയിലും സിവിൽ, ക്രിമിനൽ ഭാഗങ്ങളിൽ എട്ടുവർഷം പ്രാക്ടീസ് ചെയ്തു.
• 1995 ഒക്ടോബർ മുതൽ ജനുവരി 2004 വരെ ജൂനിയർ ഡിവിഷൻ, സീനിയർ ജഡ്ജായും ജെ. എം. എഫ്. സി ആയും നിയമിതനായി. തുടർന്ന് ഡെപ്പ്യുട്ടി രജിസ്ട്രാർ ആകുന്നതുവരെ 2004 ജനുവരി മുതൽ സീനിയർ സിവിൽ ജഡ്ജായും പ്രവർത്തിച്ചു.
• മുംബൈ സ്മാൾ കോസസ് കോടതിയിലെ ജഡ്ജായി നിയമിതനാകുംവരെയും 2004 സെപ്തംബർ വരെ ബോംബെ ഹൈക്കോടതിയിലെ നാഗ്പ്പൂർ ബെഞ്ച് ഡെപ്യുട്ടി രജിസ്ട്രാർ (ജുഡീഷ്യൽ ) ആയി നിയമിതനായിരുന്നു .
• മഹാരാഷ്ട്ര ജുഡീഷ്യൽ അക്കാഡമിയിൽ നിയമിതനാകുംവരെയും 2006 മെയ് മുതൽ മുംബൈ കോർട്ട് ഓഫ് സ്മാൾ കോസസ്‌ലെ ജഡ്ജിയായി പ്രവർത്തിച്ചു .
• പൂനെയിൽ ജഡ്ജിയായി നിയമിതനാകുംവരെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയും (2009 ജൂലൈ 2011 ഏപ്രിൽ ) പിന്നീട് മഹാരാഷ്ട്ര ജുഡീഷ്യൽ അക്കാദമിയിലെ അഡീഷണല്‍ ഡയറക്ടർ ആയും (2011 ഏപ്രിൽ – 2013 സെപ്തംബർ ) സേവനമനുഷ്ഠിച്ചു.
• 2013 സെപ്തംബർ മുതൽ 2014 നവംബർ വരെ പുണെ ജില്ലാ അസിസ്റ്റന്റ് സെഷൻസ് ജഡ്ജിയായും അതുകഴിഞ്ഞു രജിസ്ട്രാർ ആകുന്നതുവരെ 2014 നവംബർ മുതൽ മുംബൈയിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോർട്ടിൽ സ്പെഷ്യൽ കോർട്ട് ഫോർ ആന്റി കറപ്ഷന്‍ കേസസിൽ അഡിഷണൽ സെഷൻസ് ജഡ്ജിയായും പ്രവർത്തിച്ചു.
• ഇ-കമ്മിറ്റിയിലെ മെമ്പർ (പ്രോസസ്സ്) ആകുന്നത് വരെയും ബോംബെ ഹൈകോർട്ടിലെ രജിസ്ട്രാർ (ലീഗൽ ആൻഡ് റിസർച്ച്) ആയി സേവനമനുഷ്ഠിച്ചു.