ഇ സേവാകേന്ദ്രം
ഹൈക്കോടതിയിലും, പരീക്ഷണാടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തിലും ഒന്നു വീതം ജില്ലാ കോടതിയിലും ഇ സേവാ കേന്ദ്രങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. ഇത് വഴി കക്ഷികള്‍ക്ക് കേസ് സ്ഥിതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനും വിധിന്യായങ്ങളുടെയും ഉത്തരവുകളുടെയും പകര്‍പ്പ് ലഭിക്കുന്നതിനും സാധ്യമാകുന്നു. കേസുകളുടെ ഇ-ഫയലിംഗിന് ഉള്ള സഹായവും ഈ കേന്ദ്രങ്ങൾ നൽകുന്നു. സാധാരണക്കാരനെയും നീതി ലഭ്യമാകുന്നതിനുള്ള അവന്റെ അവകാശത്തെയും സംബന്ധിക്കുന്ന ഒരു നിർണായക കാല്‍വയ്പാണ് ഈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ നിലവില്‍ വന്നിരിക്കുന്നത്
ഇ സേവാ കേന്ദ്രങ്ങളിൽ നൽകേണ്ട സൗകര്യങ്ങൾ
പ്രാരംഭ ഘട്ടത്തിൽ കക്ഷികള്‍ക്കും അഭിഭാഷകർക്കുമായി ചുവടെ ചേർത്തിരിക്കുന്ന സേവനങ്ങൾ, ഇ സേവാ കേന്ദ്രങ്ങള്‍ വഴി നൽകാവുന്നതാണ്.
• കേസ് സ്ഥിതി, അടുത്ത വിചാരണ തീയതിയും മറ്റു വിവരങ്ങളും തുടങ്ങിയവ സംബന്ധിക്കുന്ന വിവരങ്ങൾ കൈകാര്യം ചെയ്യുക.
• സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സൌകര്യം ചെയ്തു കൊടുക്കുക.
• കോപ്പികൾ സ്കാൻ ചെയ്യുന്നത് മുതൽ, ഇ സിഗ്നേച്ചർ ചേർക്കുക, സി. ഐ. എസ് ലേക്ക് ഇവ അപ്‌ലോഡ് ചെയ്യുകയും ഫയലിംഗ് നമ്പർ നൽകുകയും വരെയുള്ള പരാതികളുടെ ഇ ഫയലിംഗ് സാധ്യമാക്കുന്നു,
• ഇലക്ട്രോണിക് മുദ്രപ്പത്രങ്ങളും ഇലക്ട്രോണിക് പണമൊടുക്കലുകളും ഓൺലൈൻ ആയി നടത്തുന്നതിന് സഹായിക്കുക.
• ആധാർ അധിഷ്ഠിതമായ ഡിജിറ്റൽ ഒപ്പിനു വേണ്ടി അപേക്ഷിക്കുന്നതിനും നേടുന്നതിനും സഹായിക്കുക.
• ആൻഡ്രോയിഡിലും ഐ. ഓ. എസ്സിലുമുള്ള ഇ കോർട്ട് മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് സഹായിക്കുകയും അതിനെപ്പറ്റി അവബോധം നല്‍കുന്ന പ്രചാരണം നടത്തുകയും ചെയ്യുക.
• ഓൺലൈൻ ആയി അപേക്ഷ നല്‍കുന്നതിനും അനുമതി നേടുന്നതിനും സഹായിക്കുക .
• അവധിയിലുള്ള ജഡ്ജിമാരെക്കുറിച്ചുള്ള അന്വേഷണങ്ങൾ കൈകാര്യം ചെയ്യുക.
• ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ഹൈക്കോടതി ലീഗൽ സർവീസ് കമ്മറ്റി. സുപ്രീകോടതി ലീഗൽ സർവീസ് കമ്മറ്റി തുടങ്ങിയവയിൽ നിന്ന് സൗജന്യ നിയമ സേവനങ്ങൾ എങ്ങനെ നേടിയെടുക്കാം എന്നതിനെപ്പറ്റി ആളുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക.
• വിർച്യുൽ കോടതികളിൽ ഗതാഗത ചെല്ലാൻ ഒടുക്കുക, ഗതാഗത ചെല്ലാനുകളുടെയും മറ്റു നിസ്സാര കുറ്റകൃത്യങ്ങളുടെയും കോംപൗണ്ടിങ് സാധ്യമാക്കുക .
• വഴി കോടതി നടപടികള്‍ ഏര്‍പ്പെടുത്തുന്നതിനും നടത്തുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വിശദീകരിച്ചു നല്‍കുക.
• ഇ മെയിൽ, വാട്സപ്പ് അഥവാ ലഭ്യമായ മറ്റ് മാർഗങ്ങൾ എന്നിവ വഴി കോടതി ഉത്തരവുകളുടെയും വിധിന്യായങ്ങളുടെയും സോഫ്റ്റ് കോപ്പി നൽകുക .