Close

    2020-ലെ ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം – ഡിജിറ്റൽ ഇ-ഗവേണൻസിലെ മികവിനുള്ള പ്ലാറ്റിനം പുരസ്‌കാരം.

    ഭാരതത്തിന്റെ സുപ്രീം കോടതിയുടെ ഇ-കമ്മിറ്റിക്ക് രാഷ്ട്രപതിയിൽ നിന്നും 2020-ലെ ഡിജിറ്റൽ ഇ-ഗവേണൻസിലെ മികവിനുള്ള പ്ലാറ്റിനം പുരസ്‌കാരം ലഭിച്ചു.
    പൗരകേന്ദ്രീകൃത സേവനങ്ങളിലൂടെയും ഡിജിറ്റൽ പരിഷ്കരണങ്ങളിലൂടെയും നീതിലഭ്യമാക്കുകയെന്ന മൗലികാവകാശം യാഥാർത്ഥ്യമാക്കുന്നതിൽ ഇ-കമ്മിറ്റി നിർണായക പങ്ക് വഹിച്ചു, പ്രത്യേകിച്ച് കോവിഡ്-19 മഹാമാരിയുടെ സമയത്ത്. ഈ മഹാമാരി കാലത്ത്, ഇ-കോർട്ട്സ് പ്രോജക്റ്റ് നൽകിയ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് 55,417,58 കേസുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ കോടതികൾക്ക് പരിഗണിക്കുവാനായി. ഇത് വീഡിയോ കോൺഫറൻസിംഗിലൂടെ കേസുകൾ നടത്തുന്നതിൽ ഇന്ത്യയെ ആഗോള തലത്തിൽ മുന്നിൽ എത്തിച്ചു. വിർച്വൽ കോടതികളിലൂടെ പിഴയായി 250 കോടി രൂപ ഓൺലൈനായി അടച്ചു.
    ഇ-കോർട്ട്സ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, എസ്എംഎസ്, ഇമെയിൽ സേവനങ്ങൾ എന്നിവ വഴി പൗരന്മാർക്ക് എവിടെ നിന്നും എപ്പോൾ വേണമെങ്കിലും കേസുകളുടെ നിലവിലെ സ്ഥിതി, കോസ് ലിസ്റ്റ്, കോടതി ഉത്തരവുകൾ എന്നിവ ലഭ്യമാക്കാം. പൗരന്മാർക്കും, കക്ഷികൾക്കും, അഭിഭാഷകർക്കും 13.79 കോടി കേസുകളുടെയും 13.12 കോടി ഉത്തരവുകളുടെയും വിധിന്യായങ്ങളുടെയും വിശദാംശങ്ങൾ 24X7 സമയവും സൗജന്യമായി ഓൺലൈനിൽ ലഭിക്കും.
    നീതിന്യായ പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള കേസ് ഇൻഫർമേഷൻ സിസ്റ്റം 3293 കോടതി സമുച്ചയങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്. 2020 ഡിസംബർ 14 വരെ e-Taal 242 കോടി ഇ- ക്രയവിക്രയങ്ങൾ രേഖപ്പെടുത്തി, ഇത് ഇ-കോർട്ട്സ് സേവനങ്ങൾ സാധാരണ പൗരന്മാരിലേക്ക് എത്തിയതിൻ്റെ വിജയവും സ്വാധീനവും എടുത്തു കാണിക്കുന്നു.
    രാജ്യത്തെ തീർപ്പാകാത്ത കേസുകളുടെ മേൽനോട്ടം വഹിക്കുകയും, ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്ന, ഇ-കമ്മിറ്റിയുടെ ഒരു പ്രധാന പദ്ധതിയാണ് നാഷണൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് (NJDG).
    നാഷണൽ സർവീസ് ആൻഡ് ട്രാക്കിംഗ് ഓഫ് ഇലക്ട്രോണിക് പ്രോസസ് (NSTEP) വഴി നടപടിക്രമങ്ങളുടെ വിതരണം ഇ-കമ്മിറ്റി ഡിജിറ്റലൈസ് ചെയ്തു.
    കോടതി വെബ്സൈറ്റുകൾ പ്രാപ്യമാക്കുക, ഓൺലൈനായി കേസുകൾ ഫയൽ ചെയ്യുന്നതിനായി ഇ-ഫയലിംഗ് ആരംഭിക്കുക, കാഴ്ച വൈകല്യമുള്ളവർക്ക് വിധിന്യായങ്ങൾ, ഉത്തരവുകൾ എന്നിവ പ്രാപ്യമായ ഫോർമാറ്റുകളിൽ ലഭ്യമാക്കുക എന്നിവയിലൂടെ, ഡിജിറ്റൽ സേവനങ്ങൾ ഉൾപ്പെടെയുള്ള നീതിന്യായ പ്രക്രിയകൾ ഭിന്നശേഷിക്കാർക്ക് പ്രാപ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തവും ഇ-കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്.
    ഡിജിറ്റൽ പരിഷ്കരണങ്ങളിലൂടെ നീതിന്യായ വ്യവസ്ഥയിൽ വിപ്ലവം സൃഷ്ടിച്ചതിന് പുറമെ, മഹാമാരിയുടെ സമയത്ത് (2020 മെയ് മുതൽ 2020 ഡിസംബർ വരെ) 1.67 ലക്ഷം അഭിഭാഷകർ, ജഡ്ജിമാർ, കോടതി ജീവനക്കാർ എന്നിവർക്ക് ഇ-കമ്മിറ്റിയുടെ പരിശീലന പരിപാടികളും ലഭ്യമാക്കുകയുണ്ടായി.

    പുരസ്‌കാര വിവരങ്ങൾ

    പേര്: Award for Excellence in Digital e-Governance

    Year: 2020