Close

    ഐ . സി . ജെ. എസ്

    സുപ്രീം കോടതിയുടെ ഇ-കമ്മിറ്റി ‘ഇന്ത്യൻ ജുഡീഷ്യറിയിൽ ഐസിടി നടപ്പാക്കാനുള്ള ദേശീയ നയവും പ്രവർത്തന പദ്ധതിയും’തയ്യാറാക്കിയതോടെയാണ് ജുഡീഷ്യൽ മേഖലയിൽ വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം ആരംഭിച്ചത്.

    കോടതികൾ, പോലീസ്, ജയിലുകൾ, ഫോറൻസിക് സയൻസ് ലബോറട്ടറികൾ എന്നിവപോലുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ വിവിധ തൂണുകൾക്കിടയിൽ ഒരു പ്ലാറ്റ്ഫോമിൽ നിന്ന് ഡാറ്റയും വിവരങ്ങളും പരിധിയില്ലാതെ കൈമാറാൻ പ്രാപ്തമാക്കുന്നതിനുള്ള ഇ-കമ്മിറ്റിയുടെ ഒരു സംരംഭമാണ് ഇന്റർ ഓപ്പറബിൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം (ഐസിജെഎസ്).ഐ‌സി‌ജെ‌എസ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ,എഫ്‌ഐ‌ആറിന്റെയും ചാർജ് ഷീറ്റിന്റെയും മെറ്റാഡാറ്റ
    എല്ലാ ഹൈക്കോടതികൾക്കും കീഴ് കോടതികൾക്കും പ്രാപ്യമാവുന്നതാണ്.

    എഫ്‌ഐ‌ആർ, കേസ് ഡയറി, ചാർജ് ഷീറ്റ് തുടങ്ങിയ രേഖകൾ കോടതികൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി പോലീസ് പി‌ഡി‌എഫ് ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുന്നു. മറ്റു പലതിന്റേയും കൂട്ടത്തില്‍ വിവര കൈമാറ്റത്തിനായുള്ള ഡാറ്റയുടെയും മെറ്റാഡാറ്റയുടെയും ക്രമവല്‍ക്കരണം, ഡാറ്റാ മൂല്യനിർണ്ണയം, അംഗീകാരം,ഉപയോക്തൃ തിരിച്ചറിയൽ /പ്രാപ്യത, ഇലക്ട്രോണിക് റെക്കോർഡുകൾ സംഭരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കൽ തുടങ്ങിയവയിൽ ഇ-കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നു

    ഓരോ സംസ്ഥാനത്തും ഐ‌സി‌ജെ‌എസ് ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ ഐ‌സി‌ജെ‌എസ് പ്ലാറ്റ്‌ഫോമിലെ ഡാറ്റ സംയോജിപ്പിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന ഒരു ഐ‌പി‌എസ് ഉദ്യോഗസ്ഥന്റെ സേവനം ഉൾപെടുത്താൻ ഹൈക്കോടതികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.പോലീസിനെ കൂടാതെ പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്,മുനിസിപ്പൽ അതോറിറ്റി, തൊഴിലാളി ക്ഷേമ ബോർഡുകൾ, നഗരാസൂത്രണ അതോറിറ്റികൾ, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ എന്നിവയും ഐസിജെഎസിന്റെ ഭാഗമാണെന്ന് ഉറപ്പുവരുത്താൻ ഒരു നോഡൽ ഓഫീസറെ നിയമിക്കാനും ഹൈക്കോടതികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

    കേസ്, കോടതി ഭരണനിര്‍വ്വഹണങ്ങൾക്കു ഫലപ്രദമായ ഉപകരണമാണ് ഐസിജെഎസ് പ്ലാറ്റ്ഫോം,കാരണം ഒരു കേസിന്റെ പ്രസക്തമായ എല്ലാ വിവരങ്ങളും യഥാസമയം കോടതികളുടെ ഉപയോഗത്തിനായി ലഭ്യമാകും.ജുഡീഷ്യൽ ഉത്തരവുകളും സമൻസും ഫലപ്രദമായ സമയ നിര്‍വ്വഹണം ഉറപ്പാക്കി വേഗത്തിൽ പാലിക്കാൻ കഴിയും. ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ഉൽ‌പാദനക്ഷമത ഗുണപരമായും അളവിലും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നാഴികക്കല്ലായിരിക്കും ഐ‌സി‌ജെ‌എസ്.