ജില്ലാ കോടതി പോർട്ടൽ
രാജ്യമെമ്പാടുമുള്ള ഓരോ ജില്ലാ കോടതി വെബ്സൈറ്റുകളിലേക്കും ഉപയോക്താവിനെ നയിക്കുന്ന ഒരു കേന്ദ്രീകൃത പോർട്ടൽ. 688 ജില്ലാകോടതി വെബ്സൈറ്റുകളിലേക്കുമുള്ള ഗേറ്റ് വേ ആയി പ്രവർത്തിക്കുന്ന ഈ പോർട്ടൽ വഴി ഓരോ ജില്ലാകോടതിയെയും സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാകുന്നതാണ്
ഓരോ വെബ്സൈറ്റിലും ഒരു ജില്ലയിലുള്ള ജുഡീഷ്യൽ അധികാരികളുടെ പട്ടിക, അവധിയിലുള്ള ജഡ്ജിമാരുടെ പട്ടിക,പ്രധാനപ്പെട്ട നിയമനങ്ങളെ സംബന്ധിച്ചുള്ള അറിയിപ്പുകള്‍ വിജ്ഞാപനങ്ങള്‍, കോടതികളുടെ അധികാരപരിധി, പോലീസ്‌സ്റ്റേഷനുകൾ തുടങ്ങിയവ കാണിക്കുന്നതാണ്. ജില്ലാ കോടതിസേവനങ്ങളെ സംബന്ധിക്കുന്ന കേസ് സ്ഥിതി, കോടതി ഉത്തരവുകൾ, കേസ് പട്ടിക എന്നീ വിവരങ്ങളും ഈ പോർട്ടലിൽ ലഭ്യമാണ്. വിവരങ്ങൾ എവിടെ നിന്നും ലഭ്യമാകുന്നതു വഴി കോടതി സമുച്ചയത്തിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാവുന്നതും അതുവഴി സന്ദർശകരുടെ എണ്ണം കുറയുകയും അങ്ങനെ കോടതികളുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്കുമേലുള്ള ഭാരം കുറയുന്നതുമാണ്.
സന്ദർശിക്കുക: http://districts.ecourts.gov.in//