Close

    ഓട്ടോമേറ്റഡ് ഇമെയിൽ /ഇലക്ട്രോണിക്ക് സന്ദേശങ്ങൾ

    email service

    കേസുകളുടെ നിലവിലെ അവസ്ഥ, അടുത്ത വിചാരണ തീയതി, കോസ് ലിസ്റ്റ്, ഉത്തരവുകൾ, വിധിന്യായങ്ങൾ എന്നീ വിവരങ്ങൾ അടങ്ങിയ സ്വയം നിർമ്മിത ഇ-മെയിൽ/ഇലക്ട്രോണിക്ക് സന്ദേശങ്ങൾ ബന്ധപ്പെട്ട അഭിഭാഷകർക്കും കക്ഷികൾക്കും അയക്കുന്ന സംവിധാനം സി.ഐ.എസ്. സോഫ്റ്റ് വെയറിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
    ഈ സേവനം ലഭിക്കുന്നതിന് ഒരു പ്രവര്‍ത്തനക്ഷമമായ ഇ മെയിൽ വിലാസം രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇപ്രകാരം രജിസ്റ്റർ ചെയ്യുന്ന കക്ഷികള്‍ക്കും, അഭിഭാഷകർക്കും, അംഗീകൃത നിയമ നിർവഹണ ഏജൻസികൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവയ്ക്കുും ഇ മെയിലുകൾ ലഭിക്കുന്നതാണ്. കേസ് പട്ടികകളും മറ്റു സുപ്രധാന വിഷയങ്ങളായ അടുത്ത തീയതികൾ,കേസ് പരിഗണിക്കുന്ന കോടതി മാറ്റം, കേസിന്റെ തീര്‍പ്പാക്കല്‍ തുടങ്ങിയ വിവരങ്ങൾക്കായി ദൈനംദിന അറിയിപ്പുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഈ സംവിധാനം രൂപവത്കരിച്ചിട്ടുള്ളത്. കോടതിവിധികളും ഉത്തരവുകളും പി. ഡി. എഫ് ഫോർമാറ്റിൽ മെയിൽ ചെയ്യുന്നതും ഇതുവഴി സാധ്യമാകുന്നു.