Close

    ഇ-കോർട്ട് സേവനങ്ങൾക്കുള്ള പോർട്ടൽ

    ecourts_services

    ഇത് ഇ-കോർട്ട്സ് പദ്ധതിക്ക് കീഴിൽ ലഭ്യമാക്കിയിട്ടുള്ള വിവിധ സംരംഭങ്ങളിലേക്കും സേവനങ്ങൾക്കുമുള്ള ലിങ്കുകൾ നൽകുന്ന ഒരു കേന്ദ്രീകൃത ഗേറ്റ് വേ ആണ്. പൗരന്മാർ, കക്ഷികൾ, അഭിഭാഷകർ, സർക്കാർ, മറ്റു നിയമ നിർവഹണ ഏജൻസികൾ തുടങ്ങിയ തത്പര കക്ഷികൾക്ക്, രാജ്യത്തെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട് വിവരങ്ങളും വസ്തുതകളും പ്രാപ്യമാക്കുന്നതിനു ഇത് സഹായിക്കുന്നു. നിരവധി സേവനങ്ങളും വൈവിധ്യമാർന്ന വിവരങ്ങളും നൽകുന്ന വസ്തുതകളുടെ ഒരു ഓൺലൈൻ ശേഖരമായി ഇ-കോർട്ട്സ് നാഷണൽ പോർട്ടൽ പ്രവർത്തിക്കുന്നു.

    1 . കോസ് ലിസ്റ്റ്
    2 . കേസുകളുടെ സ്ഥിതി: കേസ് നമ്പർ, പ്രഥമ വിവര റിപ്പോർട്ട് നമ്പർ, കക്ഷിയുടെ പേര്, അഭിഭാഷകന്റെ പേര്, ഫയലിംഗ് നമ്പർ, ബന്ധപ്പെട്ട നിയമം അഥവാ കേസിന്റെ തരം തുടങ്ങി വ്യത്യസ്ത മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് കേസിന്റെ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താവുന്നതാണ്
    3 . ദൈനംദിന ഉത്തരവുകളും അന്തിമ വിധി ന്യായങ്ങളും : സി. എൻ ആർ നമ്പർ, കേസ് നമ്പർ, കോടതി നമ്പർ, കക്ഷിയുടെ പേര്, ഉത്തരവ് തീയതി തുടങ്ങിയവ ഉപയോഗിച്ച് സമാനമായ രീതിയിൽ ഉത്തരവുകളും അന്തിമ വിധി ന്യായങ്ങളും കണ്ടെത്താവുന്നതാണ്

    സന്ദർശിക്കുക : http://services.ecourts.gov.in