ഇ-കമ്മിറ്റിയെക്കുറിച്ച്
ഇന്ത്യയിലെ നീതിന്യായസംവിധാനം കൈക്കൊണ്ടിട്ടുള്ള വിവര വിനിമയ സാങ്കേതിക വിദ്യാ (ഐ.സി.ടി) സംരംഭങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോർട്ടലിലേക്കു സുപ്രീംകോടതി ഇ-കമ്മിറ്റി നിങ്ങളെ സ്വാഗതം ചെയ്യുന്നു. 2015 ലെ “നാഷണൽ പോളിസി ആൻഡ് ആക്ഷൻ പ്ലാൻ ഫോർ ഇമ്പ്ലിമെന്റഷൻ ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐ. സി. ടി ) ഇൻ ദി ഇന്ത്യൻ ജുഡീഷ്യറി 2005” എന്നതിന് കീഴിൽ വിഭാവനം ചെയ്ത ‘ഇ-കോർട്ട്സ് ‘ നു മേൽനോട്ടം വഹിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ള ഭരണസമിതിയാണ് ഇ-കമ്മിറ്റി. ഭാരത സർക്കാരിന്റെ നീതിന്യായമന്ത്രാലയത്തിന് കീഴിലുള്ള നീതിന്യായ വകുപ്പ് ധനസഹായവും മേൽനോട്ടവും നൽകുന്ന ഒരു അഖിലേന്ത്യാ പദ്ധതിയാണ് ‘ഇ-കോർട്ട്സ്”. കോടതികൾ ഐ. സി. ടി.വത്കരിക്കുന്നതിലൂടെ ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയെ അടിമുടി മാറ്റിമറിക്കുക എന്നതാണ് ഇ-കമ്മിറ്റിയുടെ ലക്‌ഷ്യം.