Close

    ബഹുമാനപ്പെട്ട ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ

    Justice Bhushan Ramkrishna Gavai Chief Justice of India
    • ഔദ്യോഗിക സ്ഥാനം: പേട്രൺ - ഇൻ - ചീഫ് ആൻഡ് ചെയർപേഴ്സൺ

    പദവി: രക്ഷാധികാരിയും ചെയർപേഴ്സണും

    (ജനന തീയതി): 24-11-1960

    ഓഫീസ് കാലാവധി: (നിയമന തീയതി) 24-05-2019 മുതൽ (വിരമിക്കൽ തീയതി) 23-11-2025 വരെ.

    1960 നവംബർ 24ന് അമരാവതിയിൽ ജനിച്ചു. 1985 മാർച്ച് 16ന് അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചു. 1987 വരെ മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന അന്തരിച്ച ബാരിസ്റ്റർ രാജാ എസ് ഭോൺസാലെയ്ക്കൊപ്പം പ്രവർത്തിച്ചു. 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990 ന് ശേഷം പ്രധാനമായും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ പ്രാക്ടീസ് ചെയ്തു.

    ഭരണഘടനാ നിയമത്തിലും ഭരണപരമായ നിയമത്തിലും വൈദഗ്ദ്ധ്യം നേടി. നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി സർവകലാശാല എന്നിവയുടെ സ്റ്റാൻഡിംഗ് കൗൺസിലായി സേവനമനുഷ്ഠിച്ചു. SICOM, DCVL തുടങ്ങിയ വിവിധ സ്വയംഭരണ സ്ഥാപനങ്ങളേയും കോർപ്പറേഷനുകളേയും വിദർഭ മേഖലയിലെ നിരവധി മുനിസിപ്പൽ കൗൺസിലുകളേയും പതിവായി കോടതിയിൽ പ്രതിനിധീകരിച്ചു.

    1992 ഓഗസ്റ്റ് മുതൽ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു. 2000 ജനുവരി 17ന് നാഗ്പൂർ ബെഞ്ചിന്റെ ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2003 നവംബർ 14ന് ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി ഉയർത്തപ്പെട്ടു.

    2005 നവംബർ 12ന് ബോംബെ ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി. മുംബൈയിലെ പ്രിൻസിപ്പൽ സീറ്റിലും നാഗ്പൂർ, ഔറംഗബാദ്, പനാജി എന്നിവിടങ്ങളിലെ ബെഞ്ചുകളിലും എല്ലാ തരത്തിലുമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന ബെഞ്ചുകളിൽ അധ്യക്ഷത വഹിച്ചു. 2019 മെയ് 24ന് ത്തെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു.

    കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, ഭരണഘടനാപരവും ഭരണപരവുമായ നിയമം, സിവിൽ നിയമം, ക്രിമിനൽ നിയമം, വാണിജ്യ തർക്കങ്ങൾ, വ്യവഹാര നിയമം, വൈദ്യുതി നിയമം, വിദ്യാഭ്യാസ കാര്യങ്ങൾ, പരിസ്ഥിതി നിയമം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിഷയങ്ങളിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഏകദേശം 700 ഓളം ബെഞ്ചുകളുടെ ഭാഗമായിരുന്നു.

    നിയമവാഴ്ചയെ ഉയർത്തിപ്പിടിച്ചുകൊണ്ട് പൗരന്മാരുടെ മൗലികാവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, നിയമപരമായ അവകാശങ്ങൾ എന്നിവയെ സംരക്ഷിക്കുന്ന വിവിധ വിഷയങ്ങളിൽ, ഭരണഘടനാ ബെഞ്ച് വിധികൾ ഉൾപ്പെടെ 300 ഓളം വിധിന്യായങ്ങൾ രചിച്ചിട്ടുണ്ട്.

    ഉലാൻബാതർ (മംഗോളിയ), ന്യൂയോർക്ക് (യു.എസ്.എ.), കാർഡിഫ് (യു.കെ.), നെയ്റോബി (കെനിയ) എന്നിവിടങ്ങളിൽ സംഘടിപ്പിച്ച വിവിധ അന്താരാഷ്ട്ര കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്.

    കൊളംബിയ സർവകലാശാല, ഹാർവാർഡ് സർവകലാശാല എന്നിവയുൾപ്പെടെ നിരവധി സർവകലാശാലകളിലും സംഘടനകളിലും വിവിധതരത്തിലുള്ള ഭരണഘടനാപരവും പാരിസ്ഥിതികവുമായ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

    2025 നവംബർ 23ന് വിരമിക്കും.