Close

  ശ്രീ. കുൽദീപ് സിങ് കുശ്വാഹ

  Kuldeep Singh Kushwah
  • ഇ-മെയിൽ: ms-ecommittee[at]aij[dot]gov[dot]in
  • ഔദ്യോഗിക സ്ഥാനം: മെമ്പർ – സിസ്റ്റംസ്

  1999 ൽ ബി. ടെക് കമ്പ്യൂട്ടർ സയൻസും , 2004 ൽ മാസ്റ്റർ ഓഫ് എഞ്ചിനീയറിംഗും പൂർത്തിയാക്കിയ ശേഷം 2011ൽ ജബൽപൂർ (മധ്യപ്രദേശ്) ൽ നിന്നും നിയമ ബിരുദം (എൽ. എൽ. ബി. ) പൂർത്തിയാക്കി. 2017 ഫെബ്രുവരി 6 മുതൽ 2018 സെപ്തംബർ 31 വരെ സുപ്രീംകോടതിയിൽ ഒ. എസ്. ഡി (ഐ . ടി ) ആയിരുന്നു. 2008 ജൂൺ 2 മുതൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ രജിസ്‌ട്രാർ (ഐ. ടി ) ആയി പ്രവർത്തിക്കുകയും ഒപ്പം തന്നെ സെൻട്രൽ പ്രൊജക്റ്റ് കോ- ഓർഡിനേറ്റർ ആയി ചുമതല വഹിക്കുകയും ചെയ്തു.

  നേട്ടങ്ങൾ (സാങ്കേതികം ):

  • 2019 ൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഓൺലൈൻ സർട്ടിഫൈഡ് കോപ്പി സോഫ്റ്റ്‌വെയർ വികസിപ്പിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്തു.
  • 2020 ൽ മധ്യപ്രദേശിലെ കീഴ്കോടതികളിലെയും ഹൈക്കോടതികളിലെയും രേഖകൾ ഡിജിറ്റൽ ആക്കുവാനായി അവിടെ തന്നെ ഡി. എം. എസ് വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു .
  • സുപ്രീംകോടതിയുടെ കമ്പ്യൂട്ടർവൽക്കരണം :- 2017 മെയ് 10 നു സുപ്രീംകോടതിയുടെ പുതിയ വെബ്സൈറ്റും, ഐ. സി. എം. ഐ. എസ് സോഫ്റ്റ് വെയറും ബഹുമാനപ്പെട്ട പ്രധാന മന്ത്രി നരേന്ദ്രമോദിയും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ് ശ്രീ. ജെ. എസ്. ഖെഹാറും ന്യൂഡൽഹിയിലെ വിഗ്യാന്‍ ഭവനില്‍ ഉദ്‌ഘാടനം ചെയ്തു.
  • 2019ൽ മധ്യപ്രദേശിലെ കീഴ്കോടതികളിലും ഹൈക്കോടതിയിലും സോഫ്റ്റ്‌ വെയർ ലഭ്യമാക്കുക വഴി നീതിന്യായ മേഖലയിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിന്റെ സ്റ്റേറ്റ്മെന്റുകളുടെ ഓട്ടോ ജനറേഷൻ.
  • ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്വെയറിന്റെയും ഇ-കോർട്ട് ഫീസ് സോഫ്റ്റ് വെയറിന്റെയും സംയോജനം. അതായതു ടി. സി. എസ് വികസിപ്പിച്ച സൈബർ ട്രെഷറി .
  • മധ്യപ്രദേശ് ഹൈക്കോടതിയിലും കീഴ്കോടതികളിലും ആർജിക്കപ്പെട്ടിട്ടുള്ള മുഴുവൻ ഹാർഡ്‌വെയർ വസ്തുക്കൾക്കായി 2018 ൽ ഇൻവെന്ററി ആൻഡ് കംപ്ലൈന്റ് മാനേജ്മെന്റ് സോഫ്റ്റ് വെയർ .
  • 2017 ൽ ഓൺലൈൻ റൈറ്റ് റ്റു ഇൻഫർമേഷൻ സോഫ്റ്റ് വെയർ വികസിപ്പിച്ചു .
  • 2018 ൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ സി. എം. ഐ. എസ് സോഫ്റ്റ് വെയറിനായി ക്‌ളൗഡ് ടെക്നോളജി നടപ്പാക്കി.
  • മധ്യപ്രദേശിലെ ഹൈക്കോടതി / കീഴ്കോടതികൾ എന്നിവിടങ്ങളിൽ ഇ അറ്റന്റന്‍സ് സിസ്റ്റം നടപ്പാക്കി.
  • മധ്യപ്രദേശ് ഹൈക്കോടതിയുടെ സോഫ്റ്റ് വെയറുമായി അഡ്വക്കേറ്റ് ജനറൽ ഓഫീസിനെ സംയോജിപ്പിക്കൽ: അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ ഉപയോക്താക്കൾക്ക് ഹൈക്കോടതിയിലെ സ്കാൻ ചെയ്ത, ഡിജിറ്റലാക്കിയ, പ്രസക്തമായ വിവരങ്ങൾ ഡൗൺലോഡ് /കാണുവാൻ ആയി 2016 ൽ ലോഗിൻ ഐഡിയും പാസ്‌വേർഡും നൽകി .
  • ഹൈക്കോടതിയിലെയോ കീഴ്കോടതികളിലെയോ ജീവനക്കാർക്ക് /ജുഡീഷ്യൽ ഓഫീസര്‍മാര്‍ക്കായി പേർസണൽ ഇൻഫർമേഷൻ സോഫ്റ്റ് വെയർ സിസ്റ്റത്തിന്റെ വികസിപ്പിക്കലും നടപ്പിലാക്കലും.
  • ഇന്ത്യൻ ലോ റിപ്പോർട്ടർ ആൻഡ് ജുഡീഷ്യൽ ഓഫീസർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ജേർണൽ സോഫ്ട്വെയറിന്റെ വികസിപ്പിക്കലും നടപ്പിലാക്കലും.
  • ഹൈക്കോടതിക്കായുള്ള സി. എം. ഐ. എസ് സോഫ്ട്വെയറിന്റെ വികസിപ്പിക്കലും നടപ്പിലാക്കലും : മാനവവിഭവശേഷി, അടിസ്ഥാന സൗകര്യങ്ങൾ, സമയത്തിന്റെ ഫലപ്രദമായ വിനിയോഗം എന്നിങ്ങനെ എല്ലാ വിഭവങ്ങളെയും ഹൈക്കോടതിയുടെ പരമാവധി ഉപയോഗത്തിനായി എന്റർപ്രൈസസ് റിസോഴ്സ്സ് പ്ലാനിങ് എന്ന ആശയത്തിൽ അധിഷ്ഠിതമായിട്ടാണ് മേൽപ്പറഞ്ഞ സോഫ്ട്വെയർ നിർമ്മിച്ചിരിക്കുന്നത്. എല്ലാ ജീവനക്കാരും ഈ കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ തങ്ങളെ ഏൽപ്പിച്ചിട്ടുള്ള ജോലികളുടെ പൂർത്തീകരണത്തിന് ചുമതലപ്പെട്ടവരും മറുപടി പറയാൻ ബാധ്യസ്ഥരുമാകുന്നു. ജീവനക്കാർക്ക് തങ്ങളുടെ ജോലികളെ ഓരോ ദിവസത്തേക്കുമായി വിർച്യുൽ വിഭജനം നടത്താനാണ് ഈ സോഫ്റ്റ്‌വെയർ വികസിപ്പിച്ചത് . അതുവഴി ജീവനക്കാരുടെ ജോലിഭാരം കുറയുകയും കാര്യക്ഷമത വർധിക്കുകയും ചെയ്തു. മെമോ ഡിജിറ്റലായി ഒപ്പിടുവാനും അതാതു ഉപയോക്താക്കൾക്ക് അവരവരുടെ മെയില്‍ വിലാസത്തിലേക്ക് അയച്ചുകൊടുക്കുവാനും സാധിക്കും. കേസുകൾ ക്രമാനുഗതമായും വ്യക്തമാക്കിയ മുന്‍ഗണനകള്‍ക്കനുസൃതമായും ലിസ്റ്റ് ചെയ്യുന്നു എന്നും ലഭ്യമായ ജഡ്ജുമാർക്കു ജോലിഭാരം ദിവസേന തുല്യമായി വിതരണം ചെയ്തുനൽകുന്നുവെന്നും 2014 ൽ ഓട്ടോ ജനറേറ്റഡ് കമ്പ്യൂട്ടർ സോഫ്ട്വെയർ സിസ്റ്റം ഉറപ്പുവരുത്തി.
  • 2014 ൽ മധ്യപ്രദേശിലെ ഹൈക്കോടതി /കീഴ്കോടതികൾ കുടുംബകോടതികൾ എന്നിവയ്ക്കായി സി. എം. എസ് ദ്വിഭാഷാ വെബ്സൈറ്റിന്റെ വികസിപ്പിക്കൽ.

  നേട്ടങ്ങൾ (ഭരണപരം)

  • ഡയറക്ടർ, എം പി എസ് ജെ എ, രജിസ്ട്രാർ (ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് വർക്സ് ) എന്നിവരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടു 14-ാമതും 15-ാമതും ഫിനാൻസ് കമ്മീഷനിലെ ഐ. ടി യുമായി ബന്ധപ്പെട്ട ജോലികൾ.
  • വീഡിയോ സര്‍വെയിലന്‍സ് ടെക്നിക്കൽ മാനവശേഷി, ഡിജിറ്റലൈസേഷൻ, ലോക്കൽ ഏരിയ നെറ്റ്വർക്കും അതുമായി ബന്ധപ്പെട്ട കരാറുകൾക്കുമായി മധ്യപ്രദേശ് ഹൈകോടതിയിലെയും അവിടുത്തെ കീഴ്ക്കോടതികളിലെയും ടെൻഡറുകൾ (ഇ-ടെൻഡർ)
  • ടെക്‌നിക്കലും മറ്റു അനുബന്ധ മാനവശേഷികളുമായി ബന്ധപ്പെട്ട ജോലികളുടെ ഔട്ട് സോഴ്സിങ് .
  • എല്ലാ ജില്ലാകോടതി – കീഴ്കോടതി സമുച്ചയങ്ങളിലും, ജില്ലാ ആശുപത്രികളിലും ബന്ധപ്പെട്ട ജയിലുകളിലും വീഡിയോ കോൺഫറൻസിങ് സൗകര്യമേർപ്പെടുത്തൽ. മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപുരിലെ പ്രിൻസിപ്പൽ സീറ്റിലും ഗ്വാളിയോർ ബെഞ്ചുകളിലും വീഡിയോ കോൺഫറൻസിങ്ങിനുള്ള സൗകര്യം ലഭ്യമാക്കൽ. ജില്ലാ ലീഗൽ സർവീസ് അതോറിറ്റികളും സംസ്ഥാന ജുഡീഷ്യൽ അക്കാഡമികളും കംപ്യൂട്ടർവത്കരിക്കൽ. ഡിജിറ്റൽവത്കരണം മുതലായവയിലൂടെ കോർട്ട് മാനേജ്‌മന്റ് സിസ്റ്റം രൂപീകരിക്കൽ.
  • ഹൈക്കോടതിയിലെയും കീഴ്ക്കോടതികളിലെയും പല പല ബഡ്ജറ്റ് ഹെഡ് സിനായി ഐ.ടി യും അനുബന്ധ ഉപകരണങ്ങളുമായി ബന്ധപ്പെട്ട ബജറ്റ് എസ്റ്റിമേറ്റുകൾ തയ്യാറാക്കൽ.
  • സംസ്ഥാന ജുഡീഷ്യൽ അക്കാഡമിയുമായി ചേർന്ന് ജുഡീഷ്യൽ ഓഫീസർമാർ, അഭിഭാഷകർ, ജീവനക്കാർ എന്നിവർക്കായി വിവിധ ഐ. ടി അപ്പ്ലിക്കേഷനുകളെപ്പറ്റി വർഷം മുഴുവൻ ട്രെയിനിങ് സെഷനുകൾ നടത്തി.