ഡോ. ജസ്റ്റിസ്. ഡി . വൈ . ചന്ദ്രചൂഡ് , സുപ്രീംകോടതി ജഡ്ജ്

ന്യൂഡൽഹിയിലെ സെൻറ് സ്റ്റീഫൻസ് കോളജിൽ നിന്നും ബി. എ ഓണേഴ്സ് ബിരുദം, ദൽഹി സർവകലാശാലയിലെ ക്യാമ്പസ് ലോ സെന്ററിൽ നിന്നും എൽ .എൽ. ബി ബിരുദം, യു. എസ്. എ യിലെ ഹാർവാർഡ് ലോ സ്കൂളിൽ നിന്നും എൽ. എൽ. എം ആൻഡ് എസ്. ജെ .ഡി എന്നിവ നേടി. മഹാരാഷ്ട്ര ബാർ കൗൺസിലിൽ എൻറോൾ ചെയ്ത്, കൂടുതലും ബോംബെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തു. 1998ൽ സീനിയർ അഡ്വക്കേറ്റും, ഇന്ത്യയുടെ അഡിഷണൽ സോളിസിറ്റർ ജനറലും ആയി.
• 2000 മാർച്ച് 29 നു ബോംബൈ ഹൈക്കോടതി ബെഞ്ചിലേക്ക് ഉയർത്തപ്പെട്ടു. മഹാരാഷ്ട്ര ജുഡീഷ്യൽ അക്കാഡമിയുടെ ഡയറക്ടർ ആയി.
• 2013 ഒക്ടോബർ 31 നു അലഹബാദ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റെടുത്തു.
• 2016 മെയ് 13 നു സുപ്രീകോടതി ജഡ്ജിയായി സ്ഥാനമേറ്റെടുത്തു.
• മുംബൈ സർവകലാശാലയിൽ, കംപാരിറ്റിവ് കോൺസ്റ്റിറ്റുഷൻ ലോയിൽ വിസിറ്റിംഗ് പ്രൊഫസർ . യു. എസ്. എ യിലെ ഒക്ലഹാമ യൂണിവേഴ്സിറ്റി ഓഫ് ലോ യിലെ വിസിറ്റിംഗ് പ്രൊഫസർ.
• ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി, ഹാർഡ്വേഡ് ലോ സ്കൂൾ, യേൽ ലോ സ്കൂൾ, സൗത്ത് ആഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വിറ്റ്വാട്ടേഴ്സൻഡ് എന്നിവിടങ്ങളിൽ പ്രഭാഷണം നടത്തി. യുനൈറ്റഡ് നേഷൻസിന്റെ അംഗങ്ങളായ യുനൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ്, ഇന്റർനാഷണൽ ലേബർ എൻവിറോണ്മെന്റൽ പ്രോഗ്രാം, വേൾഡ് ബാങ്ക് എന്നിവിടങ്ങളിലെ കോണ്‍ഫറൻസുകളിൽ പ്രഭാഷണം നടത്തി.